തിരുവനന്തപുരം: ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി. പിന്നീട് ഫയർഫോഴ്സ് സംഘം അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം.
ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. അമിത ഭാരം കാരണം കുടുങ്ങിയതാണ് വിവരം. പിന്നീട് തന്നെ രക്ഷപ്പെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ അദ്ദേഹം ഷാൾ അണിയിച്ചു ആദരിച്ചു.



