Thursday, July 9, 2026
Homeഇന്ത്യഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.

ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചു വരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു യുവതി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com