Tuesday, June 30, 2026
Homeകേരളംതൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജൂണ്‍ 27നാണ് ജ്യോതി സുഹൃത്തിനൊപ്പമെത്തി ലോഡ്ജില്‍ മുറിയെടുത്തത്.

ശനിയാഴ്ച മുറിയെടുത്ത യുവതി മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല. ഇന്ന് സുഹൃത്ത് എത്തി മുറി തുറക്കാനായി ശ്രമിച്ചപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഇവര്‍ എത്തി മുറി പൊളിച്ച് അകത്ത് കടന്നപ്പോള്‍ യുവതിയെയും ചോര കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രസവിക്കാന്‍ വേണ്ടിയാവാം യുവതി മുറി എടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. മരണകാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com