Saturday, March 7, 2026
Homeകേരളംസംസ്ഥാനത്തു തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർദ്ധനവ്: ഇന്ന് പവന് 640 രൂപ കൂടി 72,800 രൂപയായി

സംസ്ഥാനത്തു തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർദ്ധനവ്: ഇന്ന് പവന് 640 രൂപ കൂടി 72,800 രൂപയായി

തിരുവനന്തപുരം:  സംസ്ഥാനത്തു  തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർധവ്. ഇന്ന് 640 രൂപ വർധിച്ച് 72,800 രൂപയാണ് പവൻ വില. ഇന്നലെ 72,160 രൂപയാണ് വിപണി വില. ​ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി.

തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെയാണ് തുടർച്ചയായ രണ്ട് ദിവസം സ്വർണവില ഉയരുന്നത്. ഇന്നലെ 600 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നു. 9100 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com