Sunday, July 19, 2026
Homeകേരളംമാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി

മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി

കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.

പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യ  അധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികളായ 12 പേരായിരുന്നു പരാതിക്കാര്‍. അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com