Friday, May 29, 2026
Homeകേരളംവി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം

വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാന സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അലേക്കർ പറഞ്ഞു. മാനുഷികതയിൽ ഊന്നിയ, സുതാര്യമായ ഭരണമാണ്. ക്ലീൻ ഗവർണൻസ് എന്നതായിരിക്കും സർക്കാർ മുദ്രാവാക്യമെന്ന നയപ്രഖ്യാപനം.

രാസലഹരി ഉൾപ്പെടെ ലഹരിയുടെ വേരറുക്കാൻ സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നു നയപ്രഖ്യാപന പ്രസംഗം. എക്‌സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിക്കും പദ്ധതികൾ. സ്‌കൂളുകൾ വഴി ബോധവൽക്കരണം നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തടയും. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപനമുണ്ട്.

പൊലീസ് സംരക്ഷകരാകുമെന്നും പ്രഖ്യാപനത്തിലുണ്ട്. പൊലീസ് ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.

കേന്ദ്രവുമായി ഫെഡറലിസത്തിൽ ഔന്നിയുളള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഗവർണർ പ്രഖ്യാപനത്തിൽ പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ആദ്യ മന്ത്രിസഭാ യോഗത്തിൽ രൂപീകരിച്ചു. തുറമുഖ വികസന ഹബായി സംസ്ഥാനത്തെ പടുത്തുയർത്തുമെന്ന് പ്രസംഗത്തിൽ പറയുന്നു.

കാർഷിക രംഗത്തിനും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൃഷി മുഖ്യവിഷയമായി സർക്കാർ പരിഗണിക്കുന്നു, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നൽകും, സ്ത്രീകൾക്ക് കൃഷിയിൽ സ്ത്രീകളായ കർഷകർക്ക് പ്രത്യേക പരിഗണന, സ്ത്രീകളെ കൂടുതൽ കാർഷിക മേഖലയിലേക്ക് എത്തിക്കാൻ പദ്ധതി, വനിതാ കർഷക കൺസോർഷ്യം ഈ വർഷം തന്നെ പ്രധാനമാണ്. മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്ക് രൂപീകരിക്കും. സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും – എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.

മനുഷ്യ വന്യ ജീവി സംഘർഷം തടയാൻ ആധുനിക സാങ്കേതിക വിദ്യ കൊണ്ടുവരുന്നതും പ്രഖ്യാപനത്തിലുണ്ട്.

സഹകരണ മേഖല ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്. സഹകരണം – ഉപകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും. സഹകരണ മേഖല ജനാധിപത്യ രീതിയിൽ ഭരണ സംവിധാനം മെച്ചപ്പെടുത്തും. നിക്ഷേപ സൗഹൃദം ഉറപ്പാക്കും. ക്ഷീര സഹകരണ സംഘങ്ങളിൽ അടക്കം ഉടൻ തിരഞ്ഞെടുപ്പ് നടത്തും.

ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മിഷനാക്കും. ഐടി വകുപ്പിൻ്റെ പുതിയ പേര് ഐടി ഫ്യൂച്ചർ ടെക്നോളജി എന്നാക്കി മാറ്റും. വ്യാവസായിക വളർച്ചയ്ക്ക് പ്രാമുഖ്യം നൽകും. ഉല്പാദന മേഖല ശക്തിപ്പെടുത്തും. അതിഥി തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം പോർട്ടൽ. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക് – ഇപ്പോൾ പ്രധാന പ്രഖ്യാപനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com