തിരുവനന്തപുരം : വൊക്കേഷണൽ ഹയർസെക്കൻ്ററി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂൺ 8ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്‌ഡഡ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്‌കൂളുകളിൽ കമ്പ്യൂട്ടര് ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.



