ആലപ്പുഴ : കായംകുളം കറ്റാനത്തു വൻതീപിടിത്തം. വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കറ്റാനം ജംഗ്ഷൻ സമീപമുള്ള കെപി റോഡിൽ പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയത്തിലേക്കാണ് തീ പടർന്നത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കെട്ടിടത്തിനുള്ളിൽ ആളുകൾ ഉള്ളതായി സംശയമുണ്ട്. രക്ഷാപ്രവർത്തനത്തിന് ഉള്ളിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ കടകളിലേക്കും തീ പടരുകയാണ്. രണ്ട് നില കെട്ടിടത്തിലാണ് തീ പടർന്നത്. മുകളിലെ ജിമ്മും താഴെ വസ്ത്രവ്യാപാര സ്ഥാപനവും പ്രവർത്തിച്ചിരുന്നു. ജിംനേഷ്യയിലും താഴത്തെ സ്ഥാപനത്തിലുമൊക്കെ ആളുകൾ ഉണ്ടായിരുന്നു. എല്ലാവരും പുറത്തേക്ക് ഇറങ്ങിയോ എന്ന് അറിയാത്തതാണ് ആശങ്കയ്ക്ക് വകയൊരുക്കുന്നത്.
സമീപ ജില്ലകളില് നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകളെ വിളിച്ചു. കായംകുളം. മാവേലിക്കര. അടൂർ കരുനാഗപ്പള്ളി എന്നീ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി.



