സൗദി ജയിലിൽ തടവിൽ ആയിരുന്ന അബ്ദുൾ റഹീം നാട്ടിൽ എത്തി. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി ജയിലിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം ജന്മനാട്ടിൽ വിമാനം ഇറങ്ങി.
ബന്ധുക്കൾ ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് റഹീമിനെ സ്വീകരിച്ചു. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ട്.



