Monday, May 25, 2026
Homeകേരളം"എന്നെക്കുറിച്ചു ഓര്‍ത്ത് നിങ്ങള്‍ക്ക് അപമാന ഭാരത്താല്‍ തലകുനിക്കേണ്ടി വരില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്': പറവൂര്‍ പൗരാവലി...

“എന്നെക്കുറിച്ചു ഓര്‍ത്ത് നിങ്ങള്‍ക്ക് അപമാന ഭാരത്താല്‍ തലകുനിക്കേണ്ടി വരില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്’: പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചി: പാവപ്പെട്ടവനെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെയും ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ ആയിരിക്കും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഷ്ട്രീയവും ജാതിയും മറന്ന് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങള്‍ താനീ സ്ഥാനത്ത് എത്താന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തന്നെക്കുറിച്ച് ഓര്‍ത്ത് അപമാന ഭാരത്താല്‍ ആര്‍ക്കും തലകുനിക്കേണ്ടി വരില്ലെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണകൂടം നികുതിപിരിക്കുന്നത് പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നത് പോലെ ആകണം. പൂവ് പോലും അറിയരുത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി ഉള്ളതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കായി പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ ഹൃദയത്തിന്റെ, സ്വപ്നത്തിന്റെ, പ്രാര്‍ത്ഥനയുടെ തേരില്‍ ഏറിയാണ് വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയത്. രാഷ്ട്രീയവും ജാതിയും മറന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങള്‍ ഞാനീ സ്ഥാനത്ത് എത്താന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എനിക്കുവേണ്ടി വോട്ട് ചെയ്യാത്തവരും അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് അപമാന ഭാരത്താല്‍ തലകുനിക്കേണ്ടി വരില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അപമാന ഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട ഒന്നും നിങ്ങളുടെ ജനപ്രതിനിധി ചെയ്യില്ല. നിങ്ങളുടെ ജനപ്രതിനിധി അധികാരത്തിന്റെയും പത്രാസിന്റെയും പുറകെ പോകില്ല. ഭരണകൂടം നികുതിപിരിക്കുന്നത് പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നത് പോലെ ആകണം. പൂവ് പോലും അറിയരുത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആകും സര്‍ക്കാര്‍ ശ്രമിക്കുക’, വിഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com