Saturday, October 3, 2026
Homeകേരളംകണ്ണൂർ കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാ താരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാ താരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാ താരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണവം സ്വദേശി ഇസ്മായിൽ (52), പുതുക്കുടി സജീഷ് എന്ന ബാബു (52) എന്നിവരാണ് മരണപ്പെട്ടത്. വിനയൻ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്’ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് മരിച്ച ഇസ്മായിൽ.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ കാറാണ് അപകടമുണ്ടാക്കിയത്. പേരാവൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും  ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ കാർ കണ്ണവം പൊലീസിന്റെ നിരീക്ഷണ ക്യാമറയും ഇലക്ട്രിക് പോസ്റ്റും പൂർണ്ണമായി തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബാബു സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടൻ ഇസ്മായിലിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ