Thursday, August 27, 2026
Homeകേരളംകേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് ഞായറാഴ്ചയോടെ അറിയാം

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് ഞായറാഴ്ചയോടെ അറിയാം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് ഞായറാഴ്ചയോടെ അറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റക്ക് കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം ആരാഞ്ഞു. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി.ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു.

സ്വപ്നതുല്യമായ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിരീക്ഷകാരായെത്തിയ മുകുള്‍ വാസ്‌നിക്കും അജയ്മാക്കനും എംഎല്‍എമാരുടെ മനസ്സ് ഒറ്റയ്‌ക്കൊയ്ക്കായി കേട്ടറിഞ്ഞു. എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും വികാരം ഹൈക്കമാന്‍ഡിനെ നിരീക്ഷകര്‍ അറിയിക്കും.

നിരീക്ഷികരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മൂന്ന് നേതാക്കളുടെയും അനുകൂലികള്‍ അവകാശവാദവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പൊതുവികാരം കണക്കിലെടുക്കണം. സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിട്ട് അവര്‍ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഘടകകക്ഷികളെ കണ്ട് എഐസിസി നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങി. ഒറ്റപേരിന് വേണ്ടിയല്ല ഒറ്റ തീരുമാനത്തിന് വേണ്ടിയാണ് തങ്ങളെത്തിയതെന്ന് എഐസിസി നിരീക്ഷകന്‍ അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാത്രിയോ നാളെ രാവിലെ എഐസിസിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ