Friday, August 28, 2026
Homeകേരളംമുഖ്യമന്ത്രി ചർച്ചകൾക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രകടനം നടന്നു. പടനയിച്ചവർ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കൾക്കായി ഫ്ലക്സ് പോര് തുടരുകയാണ്.

എറണാകുളം നെട്ടൂരിൽ പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ രംഗത്തെത്തി.തൃശൂരിൽ കൊടുങ്ങല്ലൂരും പെരുന്പിലാവും പ്രവർത്തകർ തെരുവിലിറങ്ങി.കണ്ണൂരിൽ പഴയങ്ങാടിയിലും, ഇരിട്ടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ രംഗത്തെത്തി.

അതേസമയം കോൺഗ്രസ് നേതാക്കൾക്കായി ഫ്ലക്സ് പോരും തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ഫ്ലക്സും പോസ്റ്ററുകളുംപ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് കെ സി വേണുഗോപാലിനായി കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചു.

ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിൽ കെ സി വേണുഗോപാലിനെതിരെ വെച്ച ഫ്ലക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ കീറി കളഞ്ഞു.വി ഡി സതീശനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് കണ്ണൂരിൽ ഫ്ലക്സ് ഉയർന്നു. കണ്ണൂർ എടക്കാട് മേഖലയിൽ കെ സുധാകരന്റെ നാട്ടിൽ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് കോൺഗ്രസിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ