വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകളുടെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻസ് അസോസിയേഷൻ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്ദ്ധന പിന്വലിച്ചില്ലെങ്കിലും അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല് ഉടമകളുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ എണ്ണകമ്പനികൾ വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയിരുന്നു . 993 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഏർപ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ 1,444 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറുകൾക്ക് ഉണ്ടായത്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.



