Wednesday, November 11, 2026
Homeകേരളംകോഴിക്കോട് വയോധികയെ ആശുപത്രിയിൽ ഉപേക്ഷിച്ച മക്കൾ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം അക്കൗണ്ടിൽ നിക്ഷേപിക്കണം

കോഴിക്കോട് വയോധികയെ ആശുപത്രിയിൽ ഉപേക്ഷിച്ച മക്കൾ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം അക്കൗണ്ടിൽ നിക്ഷേപിക്കണം

കോഴിക്കോട്:  ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ എഴുപതുകാരി ശോഭയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ശോഭയുടെ പേരിൽ വിറ്റ ഭൂമിയുടെ തുകയായ 50 ലക്ഷം രൂപ ശോഭയുടെയും മൂന്ന് മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാനും അതോറിറ്റി നിർദേശിച്ചു.

വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ എം.സി. ബിജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വലതുപാദത്തിൽ മുറിവുവെച്ച് പുഴുവരിച്ചനിലയിൽ കഴിഞ്ഞ ഒക്ടോബർ 12-നാണ് കൊയിലാണ്ടി ആനക്കുളം സ്വദേശിനിയായ ശോഭയെ മകൻ ശ്രീജിത്ത് കോഴിക്കോട് പി.വി.എസ്. സൺറൈസ് ആശുപത്രിയിലാക്കുന്നത്. ഒക്ടോബർ 24-ന് ഡിസ്ചാർജ് നിർദേശിച്ചെങ്കിലും മക്കളോ മാനേജരോ ഇവരെ കൊണ്ടുപോകാൻ തയാറായില്ല. തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും ടൗൺ പോലീസിനും പരാതി നൽകുകയായിരുന്നു. കളക്ടറേറ്റ്, സാമൂഹികനീതി വകുപ്പ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് നവംബർ മൂന്നിനാണ് മകനും മാനേജരും ചേർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തത്.

പരിശോധനയിൽ മാനേജർ എന്ന് വിളിക്കുന്ന സുരേഷ് ബാബു ശോഭയുടെ പേരിലുള്ള ഭൂമി വിറ്റതായും ഈ തുക കൈമാറിയിട്ടില്ലെന്നും അതോറിറ്റി കണ്ടെത്തിയിരുന്നു. തുടർന്നാണ് 50 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടത്.

തിങ്കളാഴ്ച നടന്ന ഹിയറിങ്ങിൽ മക്കളായ ശ്രീജിത്ത്, സ്വപ്ന, മാനേജർ സുരേഷ് ബാബു, ചേമഞ്ചേരി വില്ലേജ് ഓഫീസർ, ചേവായൂർ, ടൗൺ പോലീസ് എസ്.എച്ച്.ഒമാർ എന്നിവർ ഹാജരായി. വിദേശത്തുള്ള മകൻ രഞ്ജിത്ത് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. ശോഭ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ