ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു . വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്.
അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്റ്റർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. കൊടിമരത്തിന് തൊട്ടടുത്തായാണ് ഹെലികോപ്റ്റർ പറന്നത്. ഹെലികോപ്റ്ററിൽ നാലുപേരുണ്ടായിരുന്നു.
സാങ്കേതിക പ്രശ്നം നേരിട്ടതിനാലാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നതെന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം . അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കോസ്റ്റ് ഗാർഡ് നിരീക്ഷണ പറക്കൽ നടത്താറുണ്ട്.
ശബരിമലയും പരിസരവും പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനവും അതീവ സുരക്ഷാ നിരീക്ഷണ പ്രദേശവും ആണ് . സുരക്ഷ മുന്‍ നിര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഉള്ള രഹസ്വാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം കര്‍ശനമായി തുടരുന്ന മേഖല കൂടിയാണ് ശബരിമല .
ഇന്ത്യന്‍ പ്രസിഡന്റ് കഴിഞ്ഞിടെ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു . പ്രധാനമന്ത്രി അടുത്ത് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറയപ്പെടുന്നു . ഇതിനു മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട് .
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ഉള്ള ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിവേദനമായി ഉണ്ട് . പ്രധാനമന്ത്രി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന അവസരത്തില്‍ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചേക്കും .



