Friday, November 6, 2026
Homeകേരളംരാജ്യത്ത് അനധികൃതമായി താമസിച്ച യെമൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ

രാജ്യത്ത് അനധികൃതമായി താമസിച്ച യെമൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21-കാരൻ പിടിയിലായി. തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെ റെസ്റ്റോറന്റ് ഉടമ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തുടർന്ന് കൊച്ചിയിലെ മറ്റൊരു ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വെച്ച് ഇയാൾ ഇരിട്ടി പോലീസിന്റെ വലയിലായത്.

വിദേശ പൗരനാണെങ്കിലും വീസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും ഇയാൾ നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുകയായിരുന്നു. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്ക് അനധികൃതമായി ജോലി നൽകിയ ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിദേശി നിയമപ്രകാരമുള്ള കർശന നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ