Monday, May 4, 2026
Homeകേരളംഎറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പറവൂരിൽ നടന്ന കലാശക്കൊട്ടിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. വിവിധ ജില്ലകളിൽ കലാശക്കൊട്ടിനിടെ ആക്രമങ്ങൾ ഉണ്ടായി.

എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പള്ളുരുത്തി കച്ചേരിപ്പടിയിൽ ഡിസിസി സെക്രട്ടറിയെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. LDF പ്രവർത്തകരും UDF പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തിൽ മൂന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞെന്ന് ആരോപണം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി സ്ഥാനാർഥി ആർ രശ്മി ആരോപിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണമെന്നും ബിജെപി ആരോപിക്കുന്നു

നെയ്യാറ്റിൻകര ചെങ്കവിളയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ തടയാൻ ശ്രമിച്ച പൊലീസുകാരന് പരിക്കേറ്റു. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിപിനാണ് പരുക്കേറ്റത്. സിപിഐഎം വാർഡ് മെമ്പറായ ബിപിൻ ജോസിനും പരുക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com