അടൂര്‍ :അടൂര്‍ മണ്ഡലത്തിലെ ഭാവി വികസനവും സമഗ്ര പദ്ധതിയും ലക്ഷ്യമിട്ടുകൊണ്ട് യുഡിഎഫിന്റെ അടൂരിലെ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് സി വി ശാന്തകുമാറിന്റെ കാഴ്ചപ്പാടില്‍ അടങ്ങിയ അടൂര്‍ വിഷന്‍ സമഗ്ര വികസന പദ്ധതിയടങ്ങുന്ന ബ്രോഷറിന്റെ പ്രകാശന കര്‍മ്മം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.
അടൂര്‍ മണ്ഡലത്തിലെ ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ വികസനം ആണ് ആവശ്യം എന്ന് പ്രോജക്റ്റില്‍ വിശദമാക്കുന്നു. ഓരോ പ്രദേശത്തിലെയും കുടിവെള്ള പദ്ധതി തുടങ്ങി ആരോഗ്യ വികസനം, തൊഴില്‍ പദ്ധതി,ഐറ്റി പാര്‍ക്ക്, സാങ്കേതിക വിദ്യാ പഠന ഗവേഷണ കേന്ദ്രങ്ങള്‍, സ്ത്രീ സുരക്ഷാ പദ്ധതി,സാഹിത്യ സാംസ്‌കാരിക വികസന കേന്ദ്രം,കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി ഉള്ള വിവിധ പദ്ധതി, പ്രവാസി ക്ഷേമ വികസനം തുടങ്ങിയ അഞ്ചു വര്‍ഷത്തെ വികസനം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം നടപ്പിലാക്കുവാന്‍ ഉള്ള കൃത്യമായ പദ്ധതിയാണ് വിഷന്‍ അടൂര്‍.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . യു ഡി എഫ് കണ്‍വീനറും എം പിയുമായ അഡ്വക്കറ്റ് അടൂര്‍ പ്രകാശ് , എംപി ,ആന്റോ ആന്റണി എം.പി., കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്ഥാനാര്‍ത്ഥി അടൂര്‍ വിഷന്‍ എന്ന പ്രോജക്ട് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും രാഹുല്‍ ഗാന്ധി അടൂര്‍ വിഷന്‍ പ്രോജക്ട് പ്രകാശനം ചെയ്തതു.



