Sunday, July 19, 2026
Homeകേരളംഹരിത നിയമസഭാ തിരഞ്ഞെടുപ്പ്: സംശയങ്ങളും മറുപടികളും': കൈപുസ്തക പ്രകാശനം

ഹരിത നിയമസഭാ തിരഞ്ഞെടുപ്പ്: സംശയങ്ങളും മറുപടികളും’: കൈപുസ്തക പ്രകാശനം

നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ‘ഹരിതനിയമസഭാതിരഞ്ഞെടുപ്പ്: സംശയങ്ങളും മറുപടികളും’എന്ന കൈപുസ്തകം ജില്ലാകലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ചേംബറില്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാനും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും സജ്ജരാക്കുകയാണ് ലക്ഷ്യം.

തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഹരിതചട്ടപാലനത്തെക്കുറിച്ച് പ്രത്യേക പരിശീലന ക്ലാസ് നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഹരിതചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു. പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഫ്‌ലെക്‌സ് പ്രിന്റേഴ്‌സിനും ഹരിതചട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം വിതരണം ചെയ്തു.

വോട്ട് ചെയ്യുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണം കൂടി ഉറപ്പാക്കി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു പുതിയ അധ്യായമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ സന്ദേശത്തില്‍ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉറപ്പാക്കുമെന്നും ശുചിത്വ മിഷന്‍ അറിയിച്ചു. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക്കുപ്പികളും മറ്റ് നിരോധിത വസ്തുക്കളും ഒഴിവാക്കി സഹകരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com