Wednesday, June 10, 2026
Homeകേരളംകൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ്ടുവിന് പ്രത്യേക റിവിഷൻ പരിപാടിയും...

കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ്ടുവിന് പ്രത്യേക റിവിഷൻ പരിപാടിയും മാർച്ച് 8 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 8 മുതൽ ആരംഭിക്കുന്നു.

ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. പരീക്ഷയുടെ തലേദിവസം വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക. പത്താം ക്ലാസുകാർക്കായി മാർച്ച് 8-ന് ഇംഗ്ലീഷ്, 10-ന് ഭാഷാവിഷയങ്ങൾ, 12-ന് ഹിന്ദി, 15-ന് ഗണിതം, 17-ന് ഫിസിക്‌സ്, 22-ന് സോഷ്യൽ സയൻസ്, 24-ന് കെമിസ്ട്രി, 29-ന് ബയോളജി എന്നീ തരത്തിലാണ് തത്സമയം ക്രമീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ ക്ലാസുകളും സംപ്രേഷണം നടത്തും. രാവിലെ 8.30, ഉച്ചയ്ക്ക് 11 മണി, വൈകുന്നേരം 3 മണി, രാത്രി 8 മണി എന്നിങ്ങനെയാണ് പ്ലസ്ടു റിവിഷന്റെ സമയക്രമം.

മാർച്ച് 5-ന് ഫിസിക്‌സ്, 6-ന് കമ്പ്യൂട്ടർ സയൻസ്, 8-ന് അക്കൗണ്ടൻസി, 9-ന് യഥാക്രമം കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, മാർച്ച് 11-ന് കമ്പ്യൂട്ടർ സയൻസും ഭാഷാ വിഷയങ്ങളും, 16-ന് മാത്സ്, 18-ന് ഇക്കണോമിക്‌സ്, 23-ന് ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം.

എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എഴുപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com