Saturday, November 7, 2026
Homeകേരളംപത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി : നിര്‍മാണ ഉദ്ഘാടനം (മാര്‍ച്ച് 03, ചൊവ്വ)

പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി : നിര്‍മാണ ഉദ്ഘാടനം (മാര്‍ച്ച് 03, ചൊവ്വ)

പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്.

10 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 50 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നത്. ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം (മാര്‍ച്ച് 03) വൈകിട്ട് നാലിന് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) ‘ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റില്‍’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ഹെല്‍ത്തി കേരളം ആന്റ് വെബ് ഫോര്‍ വെല്‍നെസ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ആയുര്‍വേദത്തിന് പുറമെ ആയുഷിന് കീഴിലെ മറ്റ് ചികിത്സാ രീതികളുടെയും സേവനം ലഭിക്കുന്ന അത്യാധുനിക ഇന്റഗ്രേറ്റഡ് ആശുപത്രിയാണ് നിര്‍മിക്കുന്നത്. 30 കിടക്കകളുള്ള ആശുപത്രിയില്‍ പുരുഷ-സ്ത്രീ, ജനറല്‍ വാര്‍ഡുകള്‍ക്ക് പുറമെ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ആധുനിക രീതിയിലുള്ള കണ്‍സള്‍ട്ടേഷന്‍ റൂം, പഞ്ചകര്‍മ തീയറ്റര്‍, പേ വാര്‍ഡ് റൂം, ലാബ്, എക്സ്റേ സൗകര്യം, മരുന്ന് വിതരണ കേന്ദ്രം, നഴ്സിംഗ് സ്റ്റേഷന്‍, ചെയിഞ്ചിങ് റൂം, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ബാത്ത് റൂം, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവയുണ്ടാകും. 2026 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ