കേരള നിയമസഭയിലേക്ക് ഉള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്‍റെ പരിഗണനയ്ക്ക് ലഭിച്ചു . ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ മേല്‍നോട്ടത്തില്‍ ആദ്യ പട്ടിക വിശകലനം ചെയ്തു .
ബി ജെ പി മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരനെ തന്നെ ആറന്മുളയിൽ മത്സരിപ്പിക്കണം എന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആഗ്രഹം . ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടു കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ജനകീയ വിജയം കൈവരിച്ചിരുന്നു . ശബരിമലയിലെ വിവിധ വിഷയങ്ങളില്‍ കുമ്മനം രാജശേഖരന്‍ തന്‍റെ നിലപാടുകള്‍ വളരെ വ്യക്തമാക്കിയിരുന്നു .
ജനകീയനായ ബഹുമുഖ പ്രതിഭയായ കുമ്മനം രാജശേഖരനെ ആറന്മുളയില്‍ ബി ജെ പിയുടെ സ്ഥാനാർഥിയായി നിര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പും ഇല്ല . ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ മഞ്ചേശ്വരത്ത് മത്സര രംഗത്ത് ഇറക്കുന്നതിലും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ഏക സ്വരം ആണ് ഉള്ളത് . നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ തന്നെ പറഞ്ഞിരുന്നു . ജയ സാധ്യത ഉള്ള മണ്ഡലം ആണ് നേമം എന്ന് ബി ജെ പി കണക്ക് കൂട്ടുന്നു .ഏറെ വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു .
സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി തിരുവല്ലയില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച നിലയില്‍ ആണ് . മുൻ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരൻ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറായി .
മുൻപ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിന് കാട്ടാക്കട മണ്ഡലം നല്‍കിയേക്കും . വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായില്‍ മത്സരിച്ചാല്‍ വിജയം കാണുമെന്ന് കണക്കുകൂട്ടലുകള്‍ ഉണ്ട് . ലിസ്റ്റില്‍ ഈ പേര് ആണ് ഉള്ളത് .
ചെങ്ങന്നൂരില്‍ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതിയുടെ പേരാണ് പ്രാഥമിക പരിഗണനയില്‍ ഉള്ളത് . തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ മത്സര രംഗത്ത് ഉണ്ടാകും . തൃശ്ശൂരിൽ ജനറൽ സെക്രട്ടറി എം.ടി. രമേശോ പത്മജാ വേണുഗോപാലോ ആണ് പരിഗണനയില്‍ .
ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് വിജയിക്കാന്‍ കഴിയുന്ന ഒന്നിലേറെ മണ്ഡലങ്ങളുടെ ലിസ്റ്റ് ഉണ്ട് . കാഞ്ഞിരപ്പള്ളിയിൽ എൻ. ഹരി ,ബി.ബി. ഗോപകുമാർ ചാത്തന്നൂര്‍ , വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ,കൃഷ്ണകുമാര്‍ തുടങ്ങിയ പേരുകള്‍ സജീവ ചര്‍ച്ചയില്‍ ആണ്. ബി.ഡി.ജെ.എസ്., ട്വൻ്റി 20 ഉൾപ്പെടെയുള്ള ഘടകക്ഷികൾക്ക് 40 സീറ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട് .
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ ബി.ഡി.ജെ.എസിന് സീറ്റ് ലഭിച്ചേക്കും . അങ്ങനെ ആണെങ്കില്‍ എസ് എന്‍ ഡി പി പത്തനംതിട്ട യൂണിയന്‍ അധ്യക്ഷന്‍ കെ .പത്മകുമാര്‍ മത്സരിക്കും .



