Monday, March 16, 2026
Homeകേരളംമനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിൽ അഭിനയിക്കുന്നു

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിൽ അഭിനയിക്കുന്നു

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന നടൻ കെ ജയൻ.

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി ആദ്യ ചിത്രത്തിൽ തന്നെ നായികയായാണ് സിനിമ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷമി സിനിമയിലേക്ക് എത്തുന്നത്. മകളുടെ സിനിമ പ്രവേശനത്തിൽ വൈകാരികം ആയിരുന്നു നടൻ മനോജ് കെ. ജയൻ പ്രതികരണം.

‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. രണ്ട് വർഷം മുൻപാണ് അവൾ എന്നോട് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. എന്റെ ഭാര്യ ആശയോടാണ് ആദ്യം പറയുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ആദ്യം ഉർവശിയോട് പറയാനാണ് പറഞ്ഞത്. അതിന് ചെന്നെെ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു നടിയാണ്. പിന്നാലെ കുഞ്ഞാറ്റ ചെന്നെെയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി.

വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്സുമാണ് പിന്നീടുള്ള കാര്യങ്ങൾ ചെയ്തത്. മകൾക്ക് അഭിനയിക്കാൻ നല്ലൊരു സിനിമയുണ്ടെന്നും കഥ കേൾക്കണമെന്നും സേതു പറഞ്ഞു.

ഉർവശിയാണ് ആദ്യം കഥ കേൾക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇവരാണ് തീരുമാനിക്കേണ്ടത്. അവർ കഥ കേട്ട ശേഷമാണ് ഞാൻ കേട്ടത്. വളരെ തൃപ്തിയായി. ഇത് ഒരു അറിയിപ്പാണ്. എന്റെ മകൾ സിനിമയിൽ എത്തുന്നു. ഞങ്ങളുടെ കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അവൾക്ക് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു’ മനോജ് ജെ ജയൻ പറഞ്ഞു.

സിനിമയിൽ അഭിനയിക്കണമെന്നത് തൻറെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അച്ഛനോട് അമ്മയോടും ആഗ്രഹം തുറന്നു പറഞ്ഞു. എല്ലാ പിന്തുണയും നൽകി കൂടെ നിന്നത് അവരാണെന്നും കുഞ്ഞാറ്റ പറഞ്ഞു. സർജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com