Tuesday, September 22, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ വർദ്ധനവ് : പവന് 89,960 രൂപയായി

സംസ്ഥാനത്തു സ്വർണ വിലയിൽ വർദ്ധനവ് : പവന് 89,960 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് വീണ്ടും അടുക്കുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98000 ത്തിനടുത്ത് നൽകണം.

ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞെങ്കിലും ഉച്ചയോടെ വില വീണ്ടും ഉയർന്നിരിന്നു. പവന് 720 രൂപയാണ് ഉച്ചയ്ക്ക് ഉയർന്നത്. 1600 രൂപയാണ് ഇന്നലെയും ഇന്നുമായി സ്വർണത്തിന് വർദ്ധിച്ചത്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11135 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9155 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7130 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4620 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 155 രൂപയായി. വെള്ളിയുടെ വില 196 എന്ന റെക്കോർഡ് നിരക്ക് വരെ എത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ