Thursday, October 22, 2026
Homeകേരളംഎറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതി

എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതി

രാജ്യത്തിൻ്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു

ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെൻ്റ് തെരേസാസ് കോളേജ് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.

സാമൂഹിക പരിവർത്തനത്തിനും രാഷ്ട്ര നിർമ്മാണത്തിനും ഇത് ഒരു വലിയ സംഭാവനയാണ്. ഈ സ്ഥാപനം കെട്ടിപ്പടുക്കുകയും ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ അതിനെ നയിക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തേയും നാം ആഴത്തിൽ അംഗീകരിക്കണം.

കേരളത്തിൽ നിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് അസാധാരണ വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നല്കി. ആ പതിനഞ്ച് മികച്ച വനിതകളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു.

അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായനി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹിക നീതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളേയും നിരവധി പ്രധാന മേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്നാ ചാണ്ടി ആയിരുന്നു. 1956 ൽ അവർ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി.1989 ൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം.ഫാത്തിമ ബീവി ചരിത്രം കുറിച്ചു.

സെൻ്റ് തെരേസാസ് കോളേജിലെ മിടുക്കികളായ വിദ്യാർത്ഥിനികൾ യുവ ഇന്ത്യയേയും, അഭിവൃദ്ധി പ്രാപിക്കുന്ന ഇന്ത്യയേയും, ഊർജ്ജസ്വലമായ ഇന്ത്യയേയും പ്രതിനിധീകരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിൻ്റെ ജനസംഖ്യാപരമായ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകളുടെ സജീവ പങ്കാളിത്തം ആവശ്യമാണെന്ന് അവർ അടിവരയിട്ടു. കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം നാലര മടങ്ങ് വർദ്ധിച്ചു.

2011-നും 2024-നും ഇടയിൽ സ്ത്രീകൾ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയായി. 2047-ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് 70 ശതമാനം വനിതാ തൊഴിൽ ശക്തി പങ്കാളിത്തം കൈവരിക്കുക എന്നതാണ്. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നു.ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ രാജ്യത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നല്കിയ സംഭാവനകളിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

വിദ്യാഭ്യാസത്തിലൂടെ സുസ്ഥിരത, നേതൃത്വം, ഏജൻസി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ലേറ്റ്(SLATE) പദ്ധതി കോളേജ് ഏറ്റെടുത്തിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്രീമതി മുർമു പറഞ്ഞു. ഈ പദ്ധതി ഏറ്റെടുക്കുന്നതിലൂടെ, 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത കോളേജ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി യുവാക്കളെ ബന്ധിപ്പിക്കുകയും നാളത്തെ ജോലികൾക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രശംസനീയമായ ലക്ഷ്യങ്ങൾ. സെൻ്റ് തെരേസാസ് കോളേജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയെ വിജ്ഞാനത്തിൻ്റെ മഹാശക്തിയായി ഉയർന്നുവരാൻ സഹായിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ