Thursday, October 22, 2026
Homeഅമേരിക്കകതിരും പതിരും: പംക്തി (92) അമീബിക് മസ്തിഷ്ക ജ്വരം ജീവൻ അപകടപ്പെടുത്തുന്ന രോഗമോ?...

കതിരും പതിരും: പംക്തി (92) അമീബിക് മസ്തിഷ്ക ജ്വരം ജീവൻ അപകടപ്പെടുത്തുന്ന രോഗമോ? ✍ ജസിയ ഷാജഹാൻ.

97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ അപൂർവ്വ രോഗത്തെ പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും, നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനം സ്വന്തം നിലയിൽ സമഗ്ര മാർഗ്ഗരേഖ തയ്യാറാക്കി പുറത്തിറക്കിയത്. രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് സമഗ്ര മാർഗ്ഗരേഖ പുറത്തിറക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം എന്നത് തലച്ചോറിനെ ബാധിക്കുന്ന മാരകമായ ഒരു അണുബാധയാണ്.

നെയ്ഗ്ലേരിയ ഫൗളേരി , അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ ,വെർമീബ
എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോൾ ആണ് ഈ അപൂർവ്വ രോഗം ഉണ്ടാകുന്നത്. ഇതിനെതിരെ ഏറെ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുമ്പോഴോ ,കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽ കുളങ്ങളിൽ നിന്നോ ആണ് ഈ രോഗസാധ്യത കണ്ടെത്തിയത്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുമ്പോൾ അമീബ മൂക്കിലൂടെ കയറി തലച്ചോറിലേക്ക് പ്രവേശിക്കുന്നു.മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. ഈ മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അപൂർവ്വ രോഗം ഉണ്ടാക്കുന്നത്.

ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. ഒരാൾക്ക് രോഗാണുബാധ ഉണ്ടായിക്കഴിഞ്ഞാൽ ഒന്നു മുതൽ ഒൻപതു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

പനി, ഓക്കാനം, ഛർദ്ദി,കടുത്ത തലവേദന, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങൾ.

കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണൾ ഭക്ഷണം കഴിക്കാൻ താല്പര്യമില്ലായ്മ, നിഷ്ക്രിയത്വം, അസാധാരണമായ പെരുമാറ്റങ്ങൾ എന്നിവയൊക്കെയാണ് രോഗം ഗുരുതരാവസ്ഥയിൽ ആയാൽ അപസ്മാരം, ബോധക്ഷയം,ഓർമ്മക്കുറവ് , ചിലപ്പോൾ സംസാരശേഷി നഷ്ടപ്പെടാം. ഒരു തരം ഭ്രമാക്മകത ഒക്കെ ഉണ്ടാകും. അതുകൊണ്ട് തന്നെ തുടക്കത്തിലേ ചികിത്സ തേടണം.

രോഗസ്ഥിരീകരണം നട്ടെല്ലിൽ നിന്നുള്ള സ്രവം എടുത്തു നടത്തുന്ന പി സി ആർ പരിശോധനയിലൂടെയാണ്. പ്രതിരോധ മാർഗ്ഗങ്ങളായി കെട്ടി ക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും, സുരക്ഷിതമല്ലാത്ത നീന്തൽ കുളങ്ങളും ഒഴിവാക്കാം.കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതെ നോക്കാം. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് പൂർണ്ണമായും ഒഴിവാക്കാം.

അണുബാധ ഏറ്റു കഴിഞ്ഞാൽ മരണ സാധ്യത കൂടുതലാണ് എന്നുള്ളതാണ് ഈ രോഗത്തിൻ്റെ പ്രധാന വെല്ലുവിളി. ആഗോള തലത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചാൽ മരണനിരക്ക് 100%ത്തിന് അടുത്താണ്.

രോഗം സ്ഥിരീകരിച്ചാൽ തന്നെ അതിനുതകുന്ന മരുന്ന് നൽകാൻ കഴിയുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും രോഗനിർണ്ണയം വൈകുന്നതും അസാധാരണ രോഗമായതിനാൽ മരുന്നുകൾ നൽകാനുള്ള ആശയക്കുഴപ്പവും, മരുന്നുകളുടെ ലഭ്യത ഇല്ലായ്മയും അപകട സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

പലപ്പോഴും പനിക്കും,മറ്റു രോഗ ലക്ഷണങ്ങൾക്കുമൊക്കെയുള്ള ചികിത്സ സ്വയം സ്വീകരിച്ച് രോഗം മാറാതെ മറ്റു ലക്ഷണങ്ങളിലേക്ക് കടന്ന് അപസ്മാരമൊക്കെ ആയതിനു ശേഷമാകും ഡോക്ടർമാരുടെ അടുത്തേക്ക് എത്തുക അപ്പോഴേക്കും സ്ഥിതിയാകെ വഷളായിട്ടുണ്ടാകും. സമയം ഏറെ വൈകിയിട്ടുമുണ്ടാകും.

ഈ വർഷം ഏകദേശം 108 ഓളം പേർക്ക് രോഗബാധ ഉണ്ടാവുകയും 25 ഓളം പേർ മരിക്കുകയും ചെയ്തു എന്നുള്ളതാണ് റിപ്പോർട്ട്. അപ്പോഴും രോഗം പിടിപെട്ടവരിൽ മിക്ക പേരുടെയും യഥാർത്ഥ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതാണ് ആശങ്ക .

ഏതായാലും ആരോഗ്യ രംഗത്ത് ഏറെ ആശങ്കകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ അപൂർവ്വ രോഗത്തെ പൂർണ്ണമായും അറിഞ്ഞിരിക്കുക. വേണ്ട പ്രതിരോധ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോവുക. ഏറെ ജാഗ്രത പുലർത്തുക. രോഗലക്ഷണങ്ങൾ ഏതെങ്കിലും കണ്ടുതുടങ്ങിയാൽ സ്വയം ചികിത്സയ്ക്ക് വിധേയനാകാതെ ഉടൻ വൈദ്യസഹായം തേടുക.അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള എൻ്റെ ഈ ചെറു വിവരണം ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ എന്ന് ആശിക്കുന്നു.

ജസിയ ഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ