Thursday, September 3, 2026
Homeകേരളംകേരളോത്സവം പരിപാടിയിൽ സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു

കേരളോത്സവം പരിപാടിയിൽ സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു

പാലക്കാട്: പുതുപരിയാരം പഞ്ചായത്തിൻ്റെ കേരളോത്സവത്തോടനുബന്ധിച്ച് സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദനമേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ ഇന്നലെ (ഞായറാഴ്ച) വൈകീട്ടാണ് സംഭവം. കേരളോത്സവത്തിലെ സമ്മാനം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് അക്രമം നടത്തിയത്.

സമ്മാന വിതരണം തിങ്കളാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് തർക്കം കൈയാങ്കളിയായി മാറിയത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ ബിന്ദുവിനടക്കം മർദ്ദനമേറ്റതായാണ് റിപ്പോർട്ട്. മർദ്ദിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ