അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടതു കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ നിവാസി ഷെരീഫ് ഉടനടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി പ്രാഥമിക വൈദ്യ സഹായം നല്‍കി .
കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13 )സഹോദരൻ കാശിനാഥ് ( 5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയില്‍ ഇറങ്ങിയത്. ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു .
ഒരു കുട്ടിയെ നദിയുടെ അടിയില്‍ നിന്നും ആണ് കണ്ടെത്തിയത് . കാശിനാദിനെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. കാർത്തിക് കോന്നി ഗവ സ്കൂള്‍ വിദ്യാര്‍ത്ഥിയും കാശിനാഥ് മവനാല്‍സ്കൂള്‍ വിദ്യാര്‍ത്ഥിയും ആണ്.
ഫോട്ടോ: കുട്ടികളെ രക്ഷപ്പെടുത്തിയ ഷെരീഫ്




