Friday, November 20, 2026
Homeകേരളംമന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം; സതീശനെതിരെ സംസാരിച്ചവരെ ലക്ഷ്യമിട്ടാണ് സൈബറാക്രമണം.

മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം; സതീശനെതിരെ സംസാരിച്ചവരെ ലക്ഷ്യമിട്ടാണ് സൈബറാക്രമണം.

തിരുവനന്തപുരം : മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം. മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ ആണ് സൈബർ ആക്രമണം. സൈബറാക്രമണത്തിന് പിന്നിൽ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നാണ് കെസി പക്ഷത്തിൻ്റെ സംശയം.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെയും അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തറിനെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെസി വേണുഗോപാലും സൈബർ ആക്രമണം നേരിട്ടിരുന്നു.

സൈബർ ആക്രമണം ആസൂത്രിത നീക്കമാണെന്ന വിലയിരുത്തലിലാണ് കെ സി പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ. കേവലം പരാതി നൽകുന്നതിന് അപ്പുറം സൈബർ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് കെസി പക്ഷത്തിൻ്റെ നീക്കം. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ ചോർത്തുന്നത് തങ്ങളാണെന്ന പ്രതീതി പരത്താൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്നും കെ സി പക്ഷം കരുതുന്നു.

മുഖ്യമന്ത്രിയെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഒരുവിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് കെ =സി പക്ഷത്തിൻ്റെ വിലയിരുത്തൽ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ