Thursday, September 3, 2026
Homeകേരളംകേരള ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും

കേരള ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും

കേരളത്തിൻ്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.അദ്ദേഹം അടുത്ത മാസം ഒന്നിന് കേരളത്തിലെത്തും.

അതേസമയം ആരിഫ് മുഹമ്മദ് ഖാൻ ഒന്നിന് കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും.രണ്ടിന് ബീഹാറിലെ ഗവർണറായി ചുമതല ഏറ്റെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ് ഭവൻ ജീവനക്കാർ യാത്രയയപ്പ് നൽകുന്നുണ്ട്.

2024 സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാൻ്റെ ഗവർണർ സ്ഥാനത്തെ കാലാവധി അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള നിലപാടുകളായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചിരുന്നത്.

ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ ഭരണഘടന വിരുദ്ധമായ നടപടികൾ തുടരുന്നതിൻ്റെ പേരിൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബീഹാർ ഗവർണറായുള്ള അദ്ദേഹത്തിൻ്റെ പുതിയ നിയമനം.എൻഡിഎയുടെ ഘടകകക്ഷി ഭരിക്കുന്ന ബീഹാറിൽ എന്ത് നിലപാടായിരിക്കും ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ സ്വീകരിക്കുക എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ