Thursday, September 3, 2026
Homeകേരളംഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം.

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.

ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമെന്നും വിശദീകരണമുണ്ട്. ഇന്നലെയും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ