Friday, May 16, 2025
Homeകേരളംകേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ "മാനസിക ഉല്ലാസ പ്രോഗ്രാം" ജൂൺ 5 ന്

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന്

കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും .

തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നല്‍കും .യോഗത്തിൽ ഫാദർ സിനോയ് അദ്ധ്യക്ഷത വഹിക്കും . മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ് നിർവഹിക്കും . വിവിധ സോണുകളിലെ വൈദികർ കെ സി സി ഭാരവാഹികൾ അധ്യാപകർ യോഗത്തിൽ പങ്കെടുക്കുംഎന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിനി സാം ,കൺവീനർ പത്മകുമാർ കെ എന്നിവർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ