Sunday, May 19, 2024
Homeകേരളംകേരളത്തിൽ ഉഷ്ണ തരംഗത്തിന് ആശ്വാസമായി മൂന്നു ദിവസം മഴ.

കേരളത്തിൽ ഉഷ്ണ തരംഗത്തിന് ആശ്വാസമായി മൂന്നു ദിവസം മഴ.

തിരുവനന്തപുരം: കേരളത്തിലെ ഉഷ്ണ തരംഗത്തിന് ആശ്വാസമായി മൂന്നു ദിവസം മഴയെത്തും. ഈ ആഴ്ച വേനൽ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. മെയ് പത്ത് വരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഇന്ന് കാസർകോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതിൽ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

9-ാം തീയതി മലപ്പുറം, വയനാട് ജില്ലകളിലും 10-ാം തീയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുന്നു. 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനിടെ കേരള തീരത്ത് നാളെ രാവിലെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments