Saturday, November 7, 2026
Homeകേരളംഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത്...

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭ. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് പെന്തക്കോസ്ത് സഭ ഐക്യവേദി പ്രതിനിധി ബാബു പറയത്തുകാട്ടിൽ 24 നോട് പറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് പരസ്യ പിന്തുണ നൽകും. സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു. പെന്തക്കോസ്ത് സഭ വിഭാഗത്തെ ക്രൈസ്തവസഭ വിഭാഗമായി അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സർക്കാർ തീരുമാനമെടുത്തു. നന്ദി അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിന് സഹായകരമാകുമോ ഇല്ലയോ എന്നുള്ളതല്ല,ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിനോട് നന്ദി കാണിക്കുക എന്നുള്ളതാണ് വിഷയം.

തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ എടുത്ത അനുകൂലമായ നിലപാടിലുള്ള നന്ദി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.

കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണ്ണായകമാണ്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്ന് സഭാ ഭാരവാഹികൾ കൂട്ടിചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ