Thursday, October 15, 2026
Homeകേരളംഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും.

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും.

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഇന്ന് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തെ LDF പൂർണമായും പിന്തുണയ്ക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കുക. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടർ അവകാശം പുനഃസ്ഥാപിക്കണം എന്ന ആവശ്യമാണ് പ്രമേയത്തിലൂടെ മുന്നോട്ടുവെക്കുന്നത്. ഒപ്പം ആരോപണ വിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ