Thursday, November 5, 2026
Homeകേരളം'എസ്ഐആറില്‍ കേരളത്തില്‍ ആര്‍ക്കും വോട്ട് നഷ്ടമായിട്ടില്ല'; സിജെപി ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി.

‘എസ്ഐആറില്‍ കേരളത്തില്‍ ആര്‍ക്കും വോട്ട് നഷ്ടമായിട്ടില്ല’; സിജെപി ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പിനെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (എസ്ഐആര്‍) സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എസ്ഐആര്‍ കാരണമാണ് കേരളത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായതെന്ന സിജെപി ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു.

കേരളത്തില്‍ വോട്ട് നിഷേധിച്ചതായി പരാതി ഉണ്ടായിട്ടില്ല. ബിജെപിക്കോ സിപിഎമ്മിനോ പോലും ഇവിടെ പരാതിയില്ല. സംസ്ഥാനത്തെ 24 ലക്ഷം വോട്ടുകള്‍ പോയത് ഇരട്ട വോട്ടുകളും മരിച്ചവരുടേതും അടക്കമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം മോദിയും സംസ്ഥാനം പിണറായി വിജയനും ഭരിക്കുന്ന സമയത്ത് കേന്ദ്രത്തേയും തിരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടര്‍പട്ടികയും എസ്ഐആറുമെല്ലാം അട്ടിമറിച്ച് തിരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയാണ് താന്‍ മുഖ്യമന്ത്രിയായതെന്നാണ് സിജെപിയുടേയും സിപിഎമ്മിന്റേയും ആരോപണത്തെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. എസ്ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിട്ടില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി കൊടുത്തത് യുഡിഎഫാണ്.

അതെല്ലാം പരിഹരിച്ചിരുന്നു. ബിജെപി ജയിക്കാന്‍ സാധ്യതയുള്ളിടത്താണ് വോട്ടുകൊള്ള നടത്തിയത്. അല്ലാത്തിടത്ത് അവരെന്തിനാണ് ചെയ്യുന്നത്? ഇവിടെ ബിജെപിയുടേയോ സിപിഎമ്മിന്റേയോ ഭാഗത്തുനിന്ന് ആരോപണമുണ്ടായിട്ടില്ല. ആകെ പരാതി നല്‍കിയത് യുഡിഎഫാണ്. നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫിസറെ വിളിക്കുകയും കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ