Saturday, October 10, 2026
Homeകേരളംമുണ്ടക്കുളത്ത് കിണറ്റിൽ വീണ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മ ആശുപത്രിയിൽ.

മുണ്ടക്കുളത്ത് കിണറ്റിൽ വീണ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മ ആശുപത്രിയിൽ.

കൊണ്ടോട്ടി: മുണ്ടക്കുളത്ത് സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിനെ രക്ഷിക്കാനായില്ല. അമ്മ ചികിത്സയിലാണ്. മുണ്ടക്കുളം സ്വദേശി ശ്രീനാഥിൻ്റെ ഭാര്യ വിഞ്ജുഷ (25) ആണു ചികിത്സയിലുള്ളത്. ഇവരുടെ 8 മാസം പ്രായമുള്ള കുഞ്ഞ് സയാൻ സിദ് ആണു മരിച്ചത് എന്നാണു പ്രാഥമിക വിവരം.

രാവിലെ 9 മണി മുതൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ കാണാത്തതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടുവളപ്പിലുള്ള കിണറ്റിൽ വീണ നിലയിൽ, ഇരുവരെയും കണ്ടെത്തിയത്. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവം കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ