Thursday, October 8, 2026
Homeകേരളംശബരിമല സ്വർണക്കൊള്ളയില്‍ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍.

ശബരിമല സ്വർണക്കൊള്ളയില്‍ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായി.

കുറ്റപത്രത്തില്‍ ഗൗരവം അനുസരിച്ച്‌ ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികളില്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തിന് വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്കെന്ന തിരഞ്ഞെടുപ്പ് സമയത്തെ പരമാർശങ്ങളും ശബരിമല സ്വർണക്കൊള്ളയില്‍ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എം എം മണി മത്സരിക്കാത്തത് ജില്ലയില്‍ തിരിച്ചടിയായെന്ന് ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയർന്നു.

എം എം മണിക്ക് പകരം കെ കെ ജയചന്ദ്രൻ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായി. ദേവികുളത്തെ പരാജയകാരണം എ രാജയുടെ പിടിപ്പുകേട്. എസ്‌ രാജേന്ദ്രൻ്റെ ബി ജെ പി പ്രവേശനവും ഇവിടെ തിരിച്ചടിയായി. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും വിമർശനം ഉയർന്നു. 9 ക്ഷണിതാക്കളെ കൂടി ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ല കമ്മിറ്റി വിപുലീകരിച്ചു.

അന്തരിച്ച മുൻ ജില്ല കമ്മിറ്റി അംഗം കാനത്തില്‍ ജമീലക്ക് പകരം താമരശേരിയില്‍ നിന്നുള്ള അംഗം എ. ജമീലയെ ഉള്‍പ്പെടുത്തി. തീരദേശ മേഖലയില്‍ വർഗീയ ശക്തികള്‍ സജീവമാകുന്നെന്നും മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേക ഇടപെടല്‍ നടത്താനും വിപുലീകൃത കമ്മിറ്റിയില്‍ തീരുമാനമായി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ