Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.

ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.

കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി.

യുവാക്കൾ സഞ്ചരിച്ച ബൈക്കായിരുന്നു ബസ് ഇടിച്ചിട്ടത്. തുടര്‍ന്ന് യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബസ് തടഞ്ഞതിനാണ് കേസ്.
വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. തുടര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തി യുവാവും യുവതിയും പ്രതിഷേധിച്ചിരുന്നു.

ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. നരഹത്യാശ്രമത്തിനാണ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. കളമശേരി പൊലീസ് ആണ് കേസടുത്തിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ