Wednesday, September 30, 2026
Homeകേരളംവഖഫ് ബോര്‍ഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍.

വഖഫ് ബോര്‍ഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍.

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രാതിനിധ്യ നിര്‍ണ്ണയ നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷിയാ, ബോറ അടക്കമുള്ള വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള രേഖകള്‍ വഖഫ് ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങുകയും അത് പരിശോധിക്കുകയുമാണ്.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഒഴിവുകള്‍ നികത്തണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം എന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

സത്യവാങ്മൂലം നല്‍കുന്നതിനായി സര്‍ക്കാരിന് ഹൈക്കോടതി നാലാഴ്ച സാവകാശം നല്‍കിയിരിക്കുകയാണ്. നലാഴ്ചയ്ക്ക് ശേഷമാകും ഹര്‍ജി വീണ്ടും ഡിവിന്‍ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന വഖഫ് ബോര്‍ഡ് അമുസ്‌ലീങ്ങളെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജിയിലാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ