Monday, September 28, 2026
Homeകേരളംകോട്ടയത്ത് സി പിഎം വിപുലീകൃത ജില്ലാ കമ്മറ്റി ഒക്‌ടോബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ പാലാ സണ്‍സ്‌റ്റാര്‍...

കോട്ടയത്ത് സി പിഎം വിപുലീകൃത ജില്ലാ കമ്മറ്റി ഒക്‌ടോബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ പാലാ സണ്‍സ്‌റ്റാര്‍ ഓഡിറ്റോറിയത്തിൽ നടക്കും.

കോട്ടയം: തിരുത്തലിനും അഴിച്ചുപണിയ്‌ക്കുമായി വിപുലീകൃത ജില്ലാ കമ്മിറ്റിയുമായി സി.പി.എം. വിശാല സംസ്‌ഥാന സമ്മേളനത്തിനു പിന്നാലെ ഒക്‌ടോബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ പാലാ സണ്‍സ്‌റ്റാര്‍ ഓഡിറ്റോറിയത്തിലാണു സമ്മേളനം.

സംസ്‌ഥാന നേതാക്കളുടെ ഒരു നിര പങ്കെടുക്കുന്ന സമ്മേളനത്തില്‍, ജനപ്രിയ മുഖങ്ങളെ ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടറിയേറ്റും, കമ്മിറ്റിയും അഴിച്ചുപണിയുമെന്നാണു വിവരം. അഴിച്ചുപണി മുന്നില്‍ക്കണ്ട്‌ പ്രതിഛായ സൃഷ്‌ടിക്കാനും നശിപ്പിക്കാനുമായുള്ള നീക്കങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരംഭിച്ചിട്ടുണ്ട്‌.

ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍, 12 ഏരിയായില്‍ നിന്നും ഒരു വനിത ഉള്‍പ്പെടെ മൂന്നു പ്രതിനിധികള്‍, വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ വിപുലീകൃത കമ്മിറ്റിയില്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും കോഴിക്കോട്ടെ വിപുലീകൃത സംസ്‌ഥാന കമ്മിറ്റി റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റിയംഗം തോമസ്‌ ഐസക്‌, പി. രാജീവ്‌, പി.സതീദേവി,പി.കെ. ബിജു, എം.വി.ജയരാജന്‍, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, പി. ജയരാജന്‍, ജോണ്‍ ബ്രിട്ടാസ്‌, കെ. അനില്‍കുമാര്‍, ജയ്‌ക് സി. തോമസ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനുമുണ്ടായ കനത്ത തോല്‍വികമ്മിറ്റിയില്‍ ചര്‍ച്ചയാകും. മന്ത്രിയും സംസ്‌ഥാന സെക്രട്ടേറിയേറ്റംഗവുമായ വി.എന്‍.വാസവന്റെയും സംസ്‌ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്റെയും തോല്‍വിയില്‍ ശക്‌തമായ വിമര്‍ശനത്തിനു സാധ്യതയുണ്ട്‌. പുതുപ്പള്ളിയിലെ ദയനീയ തോല്‍വി, പാലായിലെ ജോസ്‌ കെ.മാണിയുടെ പരാജയവും ചര്‍ച്ചയിലുണ്ടാകും. വിശാല സംസ്‌ഥാന സമ്മേളനത്തിന്റെ ചുവടു പിടിച്ചു ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും അഴിച്ചു പണിക്കും സാധ്യതയുണ്ട്‌.

സംഘടന പ്രവര്‍ത്തനം നിര്‍ജീവമായ രണ്ടു സെക്രട്ടേറിയേറ്റ്‌ അംഗങ്ങളെ മാറ്റി പുതിയ ആളുകളെ ഉള്‍പ്പെടുത്തും. സമാന രീതിയില്‍ ജില്ലാ കമ്മിറ്റിയിലും വെട്ടിത്തിരുത്തലുകള്‍ക്കു സാധ്യതയുണ്ട്‌. പി. ജയരാജനെ സംസ്‌ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതുപോലെ കെ. സുരേഷ്‌കുറുപ്പ്‌ ഉള്‍പ്പെടെയുള്ള ജനകീയ മുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ തിരികെയെത്തിക്കാനുള്ള നീക്കവും സംസ്‌ഥാന നേതൃത്വം നടത്തുന്നുണ്ട്‌. കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി ഏരിയാ സെക്രട്ടറിമാരേയും മാറ്റാനും സാധ്യതയുണ്ട്‌. വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെയും വിമര്‍ശനമുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ