Friday, September 25, 2026
Homeകേരളംഇതൊരു മഞ്ഞുമലയുടെ തുടക്കം മാത്രം! ഷോൺ ജോർജ് മുക്കിയ ലിസ്റ്റിൽ BJP നേതാക്കളുടെ പേരുകളും; ...

ഇതൊരു മഞ്ഞുമലയുടെ തുടക്കം മാത്രം! ഷോൺ ജോർജ് മുക്കിയ ലിസ്റ്റിൽ BJP നേതാക്കളുടെ പേരുകളും; വിഡി സതീശന് വിനയായി അടുപ്പക്കാരുടെ തിരിഞ്ഞുകൊത്തൽ.

ഇത് ഒരു മഞ്ഞുമലയുടെ തുടക്കം മാത്രമോ? ഷോൺ ജോർജ് പൊട്ടിച്ച ബോംബ് കേരളത്തെ നടുക്കുമോ? കേരളത്തെ ഞെട്ടിച്ച് കർത്തയുടെ മാസപ്പടി ഡയറിയിൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഇടത് വലത് നേതാക്കളുടെയും പേരുകൾ. ഷോൺ ജോർജ് പുറത്ത് വിടാതെ മാറ്റിവെച്ച പേജിന്റെ ഭാ​ഗങ്ങളിൽ ബിജെപി നേതാക്കളുടേയും പേരുകളുണ്ടെന്നതും മറ്റൊരു കാര്യം. ഷോൺ ജോർജ് ഇട്ട ബോംബിലെ ഏറ്റവും പ്രധാന ഭാ​ഗം ഇതല്ല, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും ഉണ്ട് എന്നതാണ്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പേരിനൊപ്പം ടിക്കുമുണ്ട്.

പിണറായി, വിഎസ്, സി കെ ചന്ദ്രപ്പന്‍, എളമരം കരീ, പി രാജീവ് തുടങ്ങിയ ഇടതു നേതാക്കളുടെ നീണ്ട നിരയും മാസപ്പടി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്. ഈ ലിസ്റ്റിൽ ബിജെപി നേതാക്കളാരും ഇല്ലെങ്കിലും പിന്നീട് മാധ്യമങ്ങൾ വി മുരളീധരൻ, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരുടെ പേരുകളുള്ള മറ്റ് പേജുകളും പുറത്ത് വിട്ടതോടെ, ആ സംശയവും തീർന്നു.

2024 ഏപ്രിലിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെ എസ് സുരേഷ് കുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ ഭാഗിക രൂപം നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന ‘കെ കെ’ എന്നത് പി കെ കുഞ്ഞാലിക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട പേജിൽ കുഞ്ഞാലിക്കുട്ടിയുടെ പേരില്ല എന്നത് ശ്രദ്ധേയം. വരും ദിവസങ്ങളിൽ കൂടുതൽ പേജുകൾ പുറത്ത് വരുന്ന സാഹചര്യമുണ്ടായാൽ ഏതൊക്കെ പേരുകളുണ്ടാകുമെന്ന് കണ്ടറിയാം.

കരിമണല്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങാത്ത നേതാക്കള്‍ കുറവാണെന്ന സൂചനാണ് ഈ ലിസ്റ്റുകൾ നൽകുന്നത്. കേരളത്തിലെ ഒരുവിധം എല്ലാ രാഷ്ട്രീയക്കാരുടേയും പേരുകൾ കക്ഷിരാഷ്ട്രീയ-പാർട്ടി ഭേദമന്യേ പണം വാങ്ങിയിട്ടുണ്ട് എന്നത് കേൾക്കുമ്പോൾ അതിശയം തോന്നിപ്പിക്കുന്നത് തന്നെയാണ്. എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എന്‍ട്രികളില്‍ ഒരു പേജ് ആണ് ഇത് , എസ്എഫ്ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്നെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

എല്‍ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള്‍ വ്യക്തമായി കുറിച്ചിട്ടുള്ള പേജില്‍ മുഖ്യമന്ത്രി വി ഡി സതീശനും ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോണ്‍, മാസപ്പടി കേസില്‍ ഇ ഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിണറായിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കാവുന്ന ഒരു സുപ്രധാന വെളിപ്പെടുത്തലുമായി മറുനാടന്‍ മലയാളി. കരിമണല്‍ കര്‍ത്ത എന്നറിയപ്പെടുന്ന ശശിധരന്‍ കര്‍ത്തയുടെ അതീവ രഹസ്യമായ ‘മാസപ്പടി ഡയറി’യിലെ നിര്‍ണായക വിവരങ്ങള്‍ മറുനാടന് ലഭിച്ചു. രഹസ്യരേഖ നാളെ പുറത്തുവിടും. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്ന ഈ വിവരങ്ങള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്.

രാഷ്ട്രീയക്കാര്‍ക്ക് പുറമെ പ്രമുഖ സമുദായ നേതാക്കളും കര്‍ത്തയുടെ മാസപ്പടി വാങ്ങിയിട്ടുണ്ട്. വാര്‍ത്തകള്‍ ഒതുക്കിത്തീര്‍ക്കാനും അനുകൂല നിലപാട് സ്വീകരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖരും കർത്തയുടെ പണം കൊണ്ടാണ് കഴിഞ്ഞ 10 വർഷത്തോളം ജീവിച്ചതെന്ന് സാരം! മാസപ്പടി കേസിൽ ടി വീണയുടെ പേരിൽ തുടങ്ങി, പിന്നീട് പിണറായിയിലേക്കും റിയാസിലേക്കും എത്തുകയും sit അന്വേഷണം പ്രഖ്യാപിക്കുകയും ഇപ്പോൾ വിഡി സതീശനടക്കം ഇത്രയധികം പേരുകളിലേക്ക് എത്തിയിരിക്കുന്ന കഥയാണ് കർത്തയുടെ ഡയറിക്ക് പറയാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ