Thursday, September 17, 2026
Homeകേരളംകുറവിലങ്ങാട് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടത്തിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ...

കുറവിലങ്ങാട് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടത്തിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ.

സ്വകാര്യ ബസ് ജീവനക്കാരനായ പാലാ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ (32)യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടന്നത്.

ഇവിടെ 32000 രൂപയോളം സൂക്ഷിച്ചിരുന്നതായാണ് ജീവനക്കാരുടെ മൊഴി.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് കേസിലെ പ്രതിയായ റിറ്റോ ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത്.

ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യുവിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ ഗൗതംഹരി, എസ്.ഐമാരായ അഭയ് ചന്ദ്ര്, ജേക്കബ് പി.ജോയി, മഹേഷ് കൃഷ്ണ, എ.എസ്.ഐ അരുൺകുമാർ,സിപിഒമാരായ അരുൺ എ.എ, രാജു, സിപിഒ ഡ്രൈവറായ അശ്വിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ