Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി ഭക്ഷണവില വീണ്ടും കൂട്ടി; ഒരു ഊണിന് ഇനി ₹110. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി ഭക്ഷണവില വീണ്ടും കൂട്ടി; ഒരു ഊണിന് ഇനി ₹110.

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി ഭക്ഷണവില വീണ്ടും കൂട്ടി; ഒരു ഊണിന് ഇനി ₹110.

തിരുവനന്തപുരം: ട്രെയിനുകളിലെയും റെയിൽവേ ക്യാന്റീനുകളിലെയും ഭക്ഷണവില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. 38 പൊതുവിഭവങ്ങളുടെയും 22 പ്രാദേശിക വിഭവങ്ങളുടെയും വിലയിലാണ് വർധനവ്. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

ചപ്പാത്തി 5 രൂപ, പൊറോട്ട 10 രൂപ, പഴംപൊരി 20 രൂപ എന്നിങ്ങനെ ഈ വിഭവങ്ങളുടെ വിലയിൽ മാറ്റമില്ല.
മീൻകറി ഊണിന്റെ വില 95 രൂപയിൽ നിന്ന് 110 രൂപയായി ഉയർത്തി. വെജിറ്റേറിയൻ ഊണിന്റെ വിലയിൽ മാറ്റമില്ല.
ഇഡ്ഡലി, ചട്ണി/സാമ്പാർ എന്നിവയ്ക്ക് 5 രൂപ വർധിപ്പിച്ച് 25 രൂപയാക്കി. മസാലദോശ, റവദോശ, റവ ഉപ്പുമാവ്, ഊത്തപ്പം, തൈരുവട, ഉള്ളിപ്പക്കാവട, തക്കാളി/വെജിറ്റബിൾ സൂപ്പ്, ബജി (2 എണ്ണം), വട (2 എണ്ണം) എന്നിവയ്ക്ക് 5 രൂപ വീതം കൂട്ടി 30 രൂപയാക്കി.

വെജിറ്റബിൾ കട്‌ലെറ്റ്, ബർഗർ, ചീസ് സാൻഡ്‌വിച്ച് എന്നിവയ്ക്ക് 10 രൂപ വീതം വർധിപ്പിച്ച് യഥാക്രമം 50, 55, 60 രൂപയാക്കി. ഓംലെറ്റിന് 10 രൂപ വർധിപ്പിച്ച് 45 രൂപയാക്കി. മുട്ടക്കറിക്ക് 60 രൂപയാണ് വില.
ഇടിയപ്പം, അപ്പം, കടലക്കറി, പത്തിരി, പുട്ട്, കപ്പ എന്നിവയ്ക്കും 5 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, എട്ട് പുതിയ വിഭവങ്ങൾ കൂടി റെയിൽവേ മെനുവിൽ ഉൾപ്പെടുത്തി. ചിക്കൻ കറി 95 രൂപ, വെജിറ്റബിൾ ഫ്രൈഡ് റൈസ് 65 രൂപ, എഗ് ഫ്രൈഡ് റൈസ് 80 രൂപ, ചിക്കൻ ഫ്രൈഡ് റൈസ് 105 രൂപ എന്നിവയ്ക്ക് പുറമെ സ്റ്റഫ്ഡ് പൊറോട്ട, ബോൺലെസ് ചില്ലി ചിക്കൻ, ചില്ലി ചിക്കൻ, വെജ് ന്യൂഡിൽസ് എന്നിവയും പുതിയ വിഭവങ്ങളിൽ ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ