Friday, September 18, 2026
Homeകേരളംകള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ്...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്.

​വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം കഥകൾ മെനയുന്നവർക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും പരിഹസിച്ചു.

സിപിഎം സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, കേന്ദ്ര ഏജൻസികളുടെ നടപടികളെ നിയമപരമായി നേരിടുമെന്നും റിയാസ് കോഴിക്കോട്ട് വ്യക്തമാക്കി. ഒപ്പുവെച്ച രേഖകളിലെ കാര്യങ്ങൾ സമ്മതിച്ചു എന്നതിന്റെ തെളിവല്ലെന്നും, ഇത്തരം രാഷ്ട്രീയ വേട്ടയാടലുകളെ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ