Friday, June 20, 2025
Homeകേരളംസംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ​പവന് കുറഞ്ഞത് 800 രൂപ.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ​പവന് കുറഞ്ഞത് 800 രൂപ.

സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ30.50 ആണ്.പ്രതീക്ഷിച്ചത് പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു.

FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ വഴിയൊരുക്കി. പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ