Thursday, October 15, 2026
HomeകേരളംCMRL-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; നീക്കവുമായി ഇ ഡി.

CMRL-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; നീക്കവുമായി ഇ ഡി.

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡി വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇ ഡി കണ്ടെത്തലുകൾ ഡിജിപിക്ക് കെെമാറി. സെക്ഷന്‍ 66/2 പ്രകാരമാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്
കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌റേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇ ഡി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ ഇ ഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. എന്നാലിപ്പോള്‍ പിണറായി വിജയനും കേസിന്റെ പരിധിയിലേക്ക് വരുന്ന നീക്കമാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

കേസ് അന്വേഷണം പിണറായി വിജയനിലേക്കും പി എ മുഹമ്മദ് റിയാസിലേക്കും മറ്റു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും എത്തിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സിപിഐഎം തീര്‍ത്തിരുന്നു. ഇഡി പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാല്‍ ഇ ഡിയുടെ പുതിയ നീക്കം രാഷ്ട്രീയമായി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ