Wednesday, October 7, 2026
Homeകേരളംയുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമനം; ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിന് നിയമനം.

യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമനം; ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിന് നിയമനം.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമന വിവാദം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാ സഹോദരനുമായ വി എല്‍ ഹരിക്കാണ് നിയമനം നല്‍കിയത്. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഫിനാന്‍സ് മാനേജറായിരുന്ന വി എല്‍ ഹരിയെ ആദ്യം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായാണ് നിയമിച്ചത്. നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു.

ഹരിക്ക് വേണ്ടി എല്ലാദിവസവും രാവിലെയും വൈകീട്ടും വീട്ടിലേക്ക് സര്‍ക്കാര്‍ വാഹനവും എത്തുന്നുണ്ട്. അതേസമയം ആരോപണം വി എല്‍ ഹരി തള്ളി. ഇത് സംബന്ധിച്ച് താന്‍ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ ബന്ധു അല്ലെന്നും അവര്‍ കൂടി പറയാതെ താന്‍ മാത്രം പറഞ്ഞാല്‍ എങ്ങനെയാണെന്നുമായിരുന്നു ഹരി പ്രതികരിച്ചത്.

യുഡിഎഫ് സര്‍ക്കാരിലെ രണ്ടാമത്തെ ബന്ധു നിയമനം ആണിത്. നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമാവുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ബെന്നി തോമസ് രാജിവെയ്ക്കുകയുമായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ