Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വഴിവിട്ട ബന്ധം കണ്ടെത്തി, ഭർത്താവിനെ കൊന്ന് യുവതി, കൂട്ടുനിന്നത് 13കാരനായ മകൻ. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംവഴിവിട്ട ബന്ധം കണ്ടെത്തി, ഭർത്താവിനെ കൊന്ന് യുവതി, കൂട്ടുനിന്നത് 13കാരനായ മകൻ.

വഴിവിട്ട ബന്ധം കണ്ടെത്തി, ഭർത്താവിനെ കൊന്ന് യുവതി, കൂട്ടുനിന്നത് 13കാരനായ മകൻ.

ഇഷ്‌ടികവ്യാപാരിയായ യുവാവിനെ വഴിയരികിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ ഭാര്യ കാമുകനൊപ്പം പിടിയിൽ. സേലം ഓമലൂരിലാണ് സംഭവം. ഓമലൂർ സ്വദേശി വി ഭൂപതി (45) എന്ന ഇഷ്‌ടിക വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുജിതശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്‌തു.

ഓമലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ സൊസൈറ്റിക്ക് മുന്നിലായി കാറിനുള്ളിൽ രണ്ട് ദിവസം മുൻപാണ് ഭൂപതിയുടെ മൃതദേഹം കണ്ടത്.
ഭർത്താവും താനും ക്ഷേത്രത്തിൽ പോകുമ്പോൾ മോഷ്‌ടാക്കൾ കാറുതടഞ്ഞ് ഭൂപതിയെ കൊലപ്പെടുത്തി എന്നാണ് സുജിതശ്രീ പൊലീസിന് മൊഴി നൽകിയത്.

അജ്ഞാതരായ മൂന്നുപേരാണ് കൊലയാളികളെന്നും കത്തികാട്ടി തന്റെ 12 പവൻ ആഭരണങ്ങളും ഇവർ തട്ടിയെടുത്തെന്നായിരുന്നു സുജിതശ്രീയുടെ മൊഴി. എന്നാൽ ഇതിൽ ഭൂപതിയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.തുടർന്ന് ഓമലൂർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. ഇതോടെ കൊലപാതക വിവരം പുറത്താകുകയായിരുന്നു. സുജിതശ്രീക്ക് പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി.

ഈ പ്രശ്‌നത്തിൽ ഭൂപതിയും സുജിതശ്രീയും തമ്മിൽ തർക്കം പതിവായിരുന്നു. തിങ്കളാഴ്‌ചയും ഇത്തരത്തിൽ വഴക്കുണ്ടായി. സുജിതശ്രീ, ഭൂപതിയെ വഴക്കിനിടെ തള്ളിയിട്ടു. ഇതോടെ തലയ്‌ക്ക് പരിക്കേറ്റ ഭൂപതിയെ സുജിതയും കാമുകൻ സന്തോഷും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം കാറിലിട്ട് ആറ്റുകാർനൂരിലെത്തിച്ചു.

സന്തോഷ് രാജിന് പുറമേ ഭൂപതിയെ കൊല്ലാൻ സുജിതശ്രീയ്‌ക്ക് 13കാരനായ മകന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സുജിതശ്രീയെയും സന്തോഷ്‌ രാജിനെയും അറസ്റ്റ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ